Ticker

6/recent/ticker-posts

ഗൂഗിൾ മാപ്പ് നോക്കി കവർച്ച കാഞ്ഞങ്ങാട്, കാസർകോട് കോടതികളിലും നീലേശ്വരത്ത് മദ്യശാലയിലുമുൾപ്പെടെ 15 കവർച്ചകൾ നടത്തിയ പ്രതി അറസ്റ്റിൽ

കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി കവർച്ച നടത്തുന്ന കുപ്രസിദ്ധ കവർച്ചക്കാരൻ അറസ്റ്റിൽ.
കാഞ്ഞങ്ങാട് കാസർകോട് കോടതികളിലും നീലേശ്വരത്ത് മദ്യശാലയിലുമുൾപ്പെടെ സംസ്ഥാനത്തി
ൻ്റെ വിവിധ ഭാഗങ്ങളിൽ
 15 ലേറെ കവർച്ചക നടത്തിയ പ്രതിയാണ് അറസ്റ്റിലായത്. കണ്ണൂർ ചൊക്ലി പെരിങ്ങത്തൂർ കരിയാട് പടന്നക്കര സ്വദേശി സനീഷ് ജോർജ് എന്ന സനലിനെയാണ് 44 അറസ്റ്റ് ചെയ്തത്. നിലവിൽ കോഴിക്കോട് താമസിച്ചിരുന്ന പ്രതിഗൂഗിൾ മാപ്പ് നോക്കിയാണ് കവർച്ച ചെയ്യേണ്ട സ്ഥലവും സ്ഥാപനങ്ങളും തിരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞയാഴ്ച കാസർകോട് കോടതിയിൽ കവർച്ച നടത്തിയ പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചത് കേസിൽ തുമ്പായി . വിദ്യാനഗറിലെ മരമില്ല് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രുപകവർച്ച ചെയ്തത് സനീഷ് ജോർജാണ്. ഒരു മാസം മുൻപ് ഹോസ്ദുർഗ് കോടതിയിൽ കവർച്ചക്ക് ശ്രമിച്ചു. രണ്ടാഴ്ച മുൻപ് നീലേശ്വരത്ത് മദ്യശാല കുത്തി തുറന്ന് കവർച്ച നടത്തിയതും സനീഷ് ജോർജ്ജെന്ന് പൊലീസ് പറഞ്ഞു. പഴയങ്ങാടി ബീവറേജ് ധർമ്മടത്ത് സ്കൂളിലും പോസ്റ്റ് ഓഫീസിലും പ്രതികവർച്ചകൾ നടത്തി. നാദാപുരം കോടതി പോസ്റ്റ് ഓഫീസ് വെള്ളമുണ്ട സ്കൂളിലും പോസ്റ്റ് ഓഫീസിലും വയനാട് സുൽത്താൻ ബത്തേരി കോടതി പാലക്കാട് കസബ
പോസ്റ്റ് ഓഫീസ്, കൊയിലാണ്ടി പോസ്റ്റ് ഓഫീസ്,  ബാങ്ക്, കാസർകോട് സ്കൂളിലുൾപ്പെടെ സനൽ ജോർജ് കവർച്ച നടത്തി. 15 കേസുകൾ ഇതോടെ തെളിയിക്കപ്പെട്ടു. പ്രതി നേരത്തെ ജയിലിലായിരുന്നു. ജില്ലാ പൊലീസ് മേധാവി പി. ബിജോയി, അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ, ഡി.വൈ എസ്.പി സി.കെ. സുനിൽ കുമാർ, വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ സബ് ഇൻസ്പെക്ടർമാരായ വി. രാമകൃഷ്ണൻ, വിജയൻ മേലത്ത്, സി.സി. ബിജു, വി.കെ. പ്രസാദ്, പി. നാരായണൻ, അബ്ദുൾ സലാം, പി. റോജൻ, എം. ടി. രജീഷ്, കെ.സി.ഷിനോയ്, വിവി. ശ്യാം ചന്ദ്രൻ, ഗണേഷ് കുമാർ, കെ വി . അജിത്ത്, ഹരിപ്രസാദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.
Reactions

Post a Comment

0 Comments