Ticker

6/recent/ticker-posts

എ.ടി.എം കവർച്ച ശ്രമം കത്തിയുമായി 21 വയസുകാരൻ അറസ്റ്റിൽ

കാസർകോട്:എ.ടി.എം കവർച്ചക്ക് ശ്രമിച്ച 21 കാരനെ കത്തിയടക്കമുള്ള ആയുധങ്ങളുമായി കുമ്പള
പൊലീസ് ഇൻസ്പെക്ടർ കെ.പി . വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മൊഗ്രാലിലെ എ.എം. മൂസ ഫഹദ് ആണ് പിടിയിലായത്. കുമ്പള സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ
മൊഗ്രാലിലുള്ള എ.ടി.എം സെൻ്റർ കവർച്ച ചെയ്യാനായിരുന്നു ശ്രമം. കഴിഞ്ഞ 31 ന് പുലർച്ചെയായിരുന്നു സംഭവം. പൊലീസ് വാഹനം കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സ്ക്വാഡ് അംഗങ്ങളായ വിനോദ്, മനോജ്, മനു, സുഭാഷ്, പ്രമോദ്, ചന്ദ്രൻ, ഗോകുൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കത്തിക്ക് പുറമെ മുട്ടി , സ്ക്രൂഡ്രൈവർ, കവർച്ചക്ക് ഉപയോഗിച്ച ആയുധങ്ങളും പിടികൂടി.
Reactions

Post a Comment

0 Comments