കാഞ്ഞങ്ങാട്:യുവാവിനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കോടോത്ത് മയിൽപാറ പറത്താനത്ത് ഹൗസിൽ ഗോപിനാഥന്റെ മകൻ പി. സതീഷ് കുമാർ 43 ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ കാണുകയായിരുന്നു. ആശുപത്രിയിൽ കൊണ്ട് പോകും വഴി മരിച്ചു. ഫ്യൂറഡാ നോമറ്റൊ അകത്ത് ചെന്നാണ് മരണമെന്ന് കരുതുന്നു. നേരത്തെ ഗൾഫിലായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments