Ticker

6/recent/ticker-posts

ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട്ട് ചായക്കട തുടങ്ങി വയനാടിനെ സഹായിക്കാൻ ആദ്യ ചായ അടിച്ച് സിനിമാ താരങ്ങൾ

കാഞ്ഞങ്ങാട് : വയനാടിനെ സഹായിക്കാൻ നാട്കൈ കോർത്തപ്പോൾഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട്ട് ചായക്കട തുടങ്ങി വയനാടിനെ സഹായിക്കാൻ വിത്യസ്ത സഹായ പദ്ധതിയുമായിരംഗത്ത് വന്നു.
ആദ്യ ചായ അടിച്ച് സിനിമാ താരങ്ങൾ പങ്കെടുത്ത
തോടെ ചായക്കട ഉദ്ഘാടനം ഗംഭീരമായി. 

വയനാടിന്റെ അതിജീവനത്തിന് യുവതയുടെ കൈത്താങ്ങ് . 
സ്നേഹ ചായ കടയുമായി ഡി. വൈ. എഫ്. ഐ.കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റി 
 വയനാടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസത്തിനു കൈത്താങ്ങാവാൻ  സ്നേഹ ചായ കടയുമായാണ് ഡി. വൈ. എഫ്. ഐ രംഗത്തുള്ളത്. കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണിൽ ആരംഭിച്ച സ്നേഹ ചായക്കടയിൽ  ചായയും പലഹാരവും നൽകി ആളുകൾ അവർക്ക് ഇഷ്ട്ടമുള്ള തുക ബോക്സിൽ നിക്ഷേപിക്കുന്ന രീതിയിലാണ് ചായക്കടയുടെ പ്രവർത്തനം. പരിപാടിയുടെ ഉദ്ഘാടനം  സിനിമാ താരങ്ങളായ പി. പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഉണ്ണിരാജ് ചെറുവത്തൂറുംചേർന്ന് നിർവഹിച്ചു.  ഡി. വൈ. എഫ്. ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, ഹരിത നാലാപ്പാടം, ബ്ലോക്ക്‌ ഉപഭാരവാഹികളായ യതിഷ് വാരിക്കാട്ട്, ഡോ. ആര്യ. എ. ആർ തുടങ്ങിയവർ പരുപാടിയിൽ സംസാരിച്ചു ബ്ലോക്ക്‌ സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു. ചായക്കടയുടെ ഉദ്ഘാടനവും മറ്റ് പ്രവർത്തനങ്ങളും  നടന്നുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ കുശാൽനഗറിലെ  ജാൻവി  രക്ഷിതാവിനോടൊപ്പം എത്തി  ശേഖരിച്ചുവച്ച നാണയ തുട്ടുകളടങ്ങിയ ഭണ്ഡാരം സംഘാടകർക്ക് കൈമാറി.
Reactions

Post a Comment

0 Comments