Ticker

6/recent/ticker-posts

ജില്ലയിൽ 350 സ്വകാര്യ ബസ്സുകൾ ഇന്ന് വയനാടിന് വേണ്ടിയുള്ള കാരുണ്യ യാത്രയിലാണ്

കാഞ്ഞങ്ങാട് : ഉരുള്‍പൊട്ടലിലും പ്രളയത്തിലും സര്‍വ്വതും നഷ്ടപ്പെട്ട വയനാട് ജനതയെ ചേര്‍ത്ത് പിടിക്കുന്നതിന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന കാരുണ്യയാത്ര ജില്ലയില്‍ തുടങ്ങി.
   സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സ്വകാര്യബസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 25 വീടുകള്‍ നിര്‍മ്മിക്കുന്നതിനായി ജില്ലയിലെ 350 ഓളം വരുന്ന സ്വകാര്യ ബസ്സുകള്‍ ടിക്കറ്റില്ലാതെ ഒരുദിവസം മുഴുവന്‍ സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
  ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ടൗണില്‍ മണ്ഡലം എംഎല്‍ഏ ഇ . ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എന്‍. അശോക് കുമാര്‍, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ സി വിജയന്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ് അഡ്വ. പി. അപ്പുക്കുട്ടന്‍, ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സിക്രട്ടറി സത്യന്‍ പൂച്ചക്കാട്, ഫെഡറേഷന്‍ താലൂക്ക് പ്രസിഡന്റ് എം. ഹസൈനാര്‍, പ്രസ്‌ഫോറം പ്രസിഡന്റ് ടി. കെ. നാരായണന്‍, കെ. പ്രഭാകരന്‍ (സിഐടിയു)എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ താലൂക്ക് സിക്രട്ടറി ഏ. വി. പ്രദീപ്കുമാര്‍ സ്വാഗതവും, ട്രഷറര്‍ കെ. വി. രവി നന്ദി പറഞ്ഞു. നീലേശ്വരത്ത് നടന്ന യാത്ര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. ഷജീര്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ മടിക്കൈ, എം വി ഐ ദിനേഷ്‌കുമാര്‍, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ദാമോദരന്‍, താലൂക്ക് ജോയിന്റ് സെക്രട്ടറി കെ. വി. ജിതേഷ്, കെ. പ്രജിത്ത്, പി. സാബിര്‍, ഒ. കെ. രതീഷ്, എം. വേണു, പി. ഹരീഷ് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. സുകുമാരന്‍ സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments