പത്ത് ലക്ഷം രൂപ തട്ടിയെടുത്തു. തളങ്കര പള്ളിക്കാലിലെ പി.എ.ഹമീദിൻ്റെ 71 പണമാണ് നഷ്ടപ്പെട്ടത്. കാസർകോട് ഐ.സി.ഐ.സി.ഐയിൽ എൻ.ആർ.ഇ അക്കൗണ്ടിൽ നിക്ഷേപിച്ച പണമാണ് തട്ടിയെടുത്തത്. 996058 രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നന്നും 2024 ജൂൺ 30 നും ഇടക്ക് പല തവണ കളായാണ് അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചിരിക്കുന്നത്. ഓൺലൈൻ ട്രാൻസാക്ഷൻ വഴിയാണ് അഞ്ജാത സംഘം പണം പിൻവലിച്ചിരിക്കുന്നത്. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments