കാഞ്ഞങ്ങാട് :സഹോദരനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമം. തടയാൻ ശ്രമിച്ച പിതാവിനും പരിക്കേറ്റു. ചീമേനി ചെമ്പ്രകാനത്താണ് സംഭവം. വരുൺ ദാസിനാണ് 26 കത്രിക
കൊണ്ട് നെഞ്ചിൽ കുത്തേറ്റത്. ജേഷ്ഠൻ വിപിൻ ദാസ് 34 ആണ് കുത്തിയത്. ഇളയ മകനെ മൂത്ത മകൻ കുത്തുന്നത് തയാൻ ശ്രമിച്ച
പ്പോൾ പിതാവ് വിപ്രദാസിൻ്റെ 62 വലതു കൈ ചെറുവിരലിന് മുറിവേറ്റു. പിതാവ് നൽകിയ പരാതിയിൽ വിപിൻ ദാസിനെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ചീമേനി പൊലീസ് കേസെടുത്തു. സഹോദരങ്ങൾ തമ്മിലുള്ള കുടുംബ പ്രശ്നമാണ് കാരണമെന്ന് പറയുന്നു.
0 Comments