കാഞ്ഞങ്ങാട് : വയനാട്ദുരന്തത്തിൽഅകപ്പെട്ടവരെസഹായിക്കുന്നതിന് ദിവസങ്ങളോളം ദുരന്ത ഭൂമിയിൽ തങ്ങിയ ആംബുലൻസ് ക്യാപ്റ്റൻ മാരെആംബുലൻസ്ഓണേഴ്സ്ഡ്രൈവേഴ്സ്അസോസിയേഷൻ ജില്ല കമ്മിറ്റി ആദരവ് ഒരുക്കി സ്വീകരിച്ചു.പരിക്കേറ്റവരെകൃത്യസമയത്ത്ആശുപത്രികളിൽ എത്തിക്കുന്നതിനും,ശരീരങ്ങൾതിരിച്ചറിയുന്നതിനും ഡ്രൈവർമാരുടെ സേവനം വിലപ്പെട്ടതായിരുന്നു. അന്ത്യോ ഉപചാര കർമ്മങ്ങൾചെയ്യുന്നതിനും,ഗതാഗതം,ഭക്ഷണംതുടങ്ങിയകാര്യങ്ങളിലുംഭരണാധികാരികളുടെനിർദ്ദേശപ്രകാരംപ്രവർത്തിച്ചതായി ഇവർ പറഞ്ഞു. മുനീർ ചെമ്മനാട്, വി.ജി..ബാബുരാജ്, എം.സിറാജ്, എ..ബാലൻ, മിഥുൻബാലകൃഷ്ണൻ, അസ്ലം കുഞ്ചത്തൂർഎന്നിവർക്കാണ് അസോസിയേഷൻ ജില്ലാ കമ്മിറ്റിആദരവ് നൽകിയത്. കാഞ്ഞങ്ങാട്.രാജൻ മെമ്മോറിയൽ പാലിയേറ്റീവ് കെയർസൊസൈറ്റി ഓഫീസിൽ നടന്ന ചടങ്ങ്കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾഇൻസ്പെക്ടർ എം.വിജയൻ ഉദ്ഘാടനം ചെയ്തു. ആദരിക്കലുംനടത്തി.വെള്ളരിക്കുണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ദിനേശ് കുമാർമുഖ്യാതിഥിയായി.അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജോയിതോമസ്അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയർസൊസൈറ്റി സെക്രട്ടറി കെ. ടി.ജോഷി മോൻ,മണി കോട്ടപ്പാറ,പ്രശാന്ത് മാലക്കല്ല്,മധുകാലിച്ചാനടുക്കം,മിഥുൻ തോയമ്മൽഎന്നിവർ സംസാരിച്ചു. വയനാട്ടിൽ ഉണ്ടായദുരന്തത്തിൽജില്ലയിൽ നിന്നുംആദ്യംസഹായവുമായി എത്തിയത് ആംബുലൻസ് അസോസിയേഷൻ തന്നെയായിരുന്നുവെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. രതീഷ് വിപഞ്ചികസ്വാഗതംഗോകുലാനന്ദൻ മോനാച്ചനന്ദി പറഞ്ഞു.
0 Comments