കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് തീരദേശ മേഖല കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തങ്ങൾ ഊർജിതമാക്കുന്നതിന് ഹോസ്ദുർഗ്
പൊലീസ് വിളിച്ചു ചേർത്ത ജാഗ്രതാ സമിതി വിപുലീകരണ യോഗം തീരുമാനിച്ചു. ഹോസ്ദുർഗ് ജനമൈത്രി പൊലീസും കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ ഹോസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗം ജില്ലാ അഡീഷണൽ
പൊലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് മുഖ്യാതിഥി ആയിരുന്നു. കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി ചെയർമാൻ എം. വി. നാരായണൻ അധ്യക്ഷത വഹിച്ചു.എം. ഹമീദ് ഹാജി, കാറ്റാടി കുമാരൻ, എം. പി. ജാഫർ, എച്ച്. എൻ. ധനുഷ്, പി. കെ. അബ്ദുൾ അസീസ്, സുറൂർ മൊയ്തു ഹാജി, എൻ. വി. ബാലൻ, കെ. വി. മിനി, വി. വി. തുളസി, കെ. കെ. ബദറുദീൻ ജനപ്രതിനിധികളായ കെ. കെ. ജാഫർ, അസ്മ മാങ്കൾ ,സി . എച്ച്. ഹംസ, കെ. രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, സബ്ബ് ഇൻസ്‌പെക്ടർ എം. ടി. പി. സെയ്ഫുദീൻ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ. രഞ്ജിത്ത് കുമാർ, ടി. വി. പ്രമോദ്, കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി കൺവീനർ ഷംസുദീൻ കൊളവയൽ എന്നിവർ സംസാരിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗര സഭയിലെയും ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. കൊളവയൽ ഗ്രാമം മാതൃകയിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിനും തീരദേശമേഖലയിലെ തെരെഞ്ഞെടുക്കപെട്ട ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനും യോഗം തീരുമാനിച്ചു.
0 Comments