കാഞ്ഞങ്ങാട് : പെരിയ ഇരട്ട ക്കൊലപാതകം നടന്ന 2019 ഫെബ്രുവരി 17 നു പ്രഖ്യാപിച്ച ഹർത്താലിലെ അക്രമ സംഭവങ്ങ ളുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യമെടുക്കാൻ ഡീൻ കുര്യാ ക്കോസ് എംപി ഇന്ന് കാഞ്ഞങ്ങാട് കോടതിയിൽ ഹാജരായി. അദ്ദേഹം ജാമൃമെടുത്തു.
കൊല്ലപ്പെട്ട ശരത്
ലാലിന്റെ അച്ഛൻ സത്യനാരായണനാണ് ഡീനിനു വേണ്ടി ജാമ്യം നിന്നത്. ഉച്ചക്ക് 2.30 മണിക്ക് ശേഷമാണ് അദ്ദേഹം അഭിഭാഷകൻ പി. ലതീഷിനൊപ്പം ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. 13 കേസുകളിലാണ് ഡീൻ ഇന്ന് ജാമ്യമെടുത്തതെന്ന് അഭിഭാഷകൾ പി. ലതീഷ് ഉത്തര മലബാറിനോട് പറഞ്ഞു.
പത്മകുമാർ മുരിയാനവും ജാമ്യം നിന്നു. ഡീൻ പല തവണ ഹാജരാകാത്തതിനെ തുടർന്ന് അറസ്‌റ്റ് വാറന്റ്റ് പുറപ്പെടുവിക്കാൻ കോടതി ലോക്സഭാ സെക്രട്ടറിയുടെ അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരായത്.
ഹർത്താലുമായി ബന്ധപ്പെട്ട കേസുകളിൽ ജില്ലയിൽ 156 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതി കളാണ്.
ഇതിൽ 30 പേർ വനിതകളാണ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന വ്യാപ കമായും യുഡിഎഫ് ജില്ലയിലുമാണ് ഹർത്താൽ നടത്തിയത്. യുഡിഎഫ് ചെയർമാൻ ആയിരുന്ന എം.സി. കമറുദ്ദീനും കൺവീനർ എ.ഗോവിന്ദൻ നായർക്കും എതിരെയും കേസുകളുണ്ട്.
0 Comments