Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് എഫ് എം റേഡിയോ സ്റ്റേഷൻ അനുവദിച്ചു

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്ടും പാലക്കാട്ടും എഫ്.എം റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും. കേന്ദ്രമന്ത്രിസഭയാണ് ഇന്ന് നടന്ന മന്ത്രിസഭയോഗത്തിൽ അറിയിച്ചത്.കാസർകോട്  ജില്ലയിൽ നിലവിൽ മലയാളം എഫ്എം റേഡിയോ ലഭിക്കാത്തതും പുതിയ റേഡിയോ സ്റ്റേഷനുകൾ തുടങ്ങുന്നതും സംബന്ധിച്ചു ലോക്സഭയിൽരാജ്‌മോഹൻ ഉണ്ണിത്താൻ എംപി നേരത്തെ
 ചോദ്യം ഉന്നയിച്ചിരുന്നു . റേഡിയോ  പ്രക്ഷേപണ കാര്യത്തിൽ ഭൂമിശാസ്ത്രപരമായ അതിരുകൾ നിശ്ചയിക്കപ്പെട്ടില്ല എന്നും ആയതിനാൽ കർണാടകയുടെ സമീപ ജില്ലകളിലെ മടിക്കേരി, ഉഡുപ്പി എന്നിവിടങ്ങളിലെ ആകാശവാണി എഫ്എം ട്രാൻസ്മിറ്ററുകളിൽ നിന്നുള്ള എഫ്എം.സംപ്രേക്ഷണം കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളിലും ലഭ്യമാണ് എന്ന മറുപടിയാണ് കേന്ദ്ര വാർത്ത വിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ സഭയിൽ നൽകിയിരുന്നത്. കണ്ണൂരിലെ എഫ്എം റേഡിയോ സ്റ്റേഷന്റെ പ്രസരണശേഷി 6 കിലോവാട്ടിൽ നിന്ന് 10 കിലോ വാട്ടായി ഉയർത്തിയിട്ടുണ്ടെന്നും കൂടാതെ മൂന്ന് സ്വകാര്യ എഫ്എം റേഡിയോ ചാനലുകളും കണ്ണൂരിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം മന്ത്രി മറുപടിയിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ജില്ലക്ക് എഫ്.എം റേഡിയോയാ ഥാർത്യമാവുകയാണ്.
Reactions

Post a Comment

0 Comments