Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ നിന്നും മുൻ നഗരസഭ കൗൺസിലറുടെ സ്കൂട്ടി മോഷണം പോയി

കാഞ്ഞങ്ങാട് :പുതിയ കോട്ടയിൽ നിന്നുംമുൻകാഞ്ഞങ്ങാട്  നഗരസഭ കൗൺസിലറുടെസ്കൂട്ടി മോഷണം പോയി. അജയകുമാർ നെല്ലിക്കാട്ടിൻ്റെ സ്കൂട്ടിയാണ് മോഷണം പോയത്. പുതിയകോട്ട മാറിയമ്മൻ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട് ക്ഷേത്രത്തിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 7.45 മണിക്കും 8 .10 മണിക്കുമിടയിലാണ് മോഷണം. താക്കോൽ വാഹനത്തിൽ തന്നെ സൂക്ഷിച്ചിരുന്നതാണ്. മാസ്ക് ധരിച്ച രണ്ടംഗ സംഘം സ്കൂട്ടി മോഷ്ടിച്ച് പോകുന്നതിൻ്റെ വിവിധ സി. സി. ടി. വി ദൃശ്യങ്ങൾ ലഭിച്ചു. അജയകുമാറിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് 
കേസെടുത്തു.
Reactions

Post a Comment

0 Comments