Ticker

6/recent/ticker-posts

കാറിൽ അബോധാവസ്ഥയിൽ കണ്ട ആൾ ആശുപത്രിയിൽ മരിച്ചു

നീലേശ്വരം : മകനെ കൊണ്ട് വിടാൻ റെയിൽവെ സ്റ്റേഷനിൽ എത്തിയ ശേഷംകാറിൽഅബോധാവസ്ഥയിൽകണ്ടആളെആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരിന്തളം
ചോയ്യംകോട് കരിങ്ങാട്ട് വീട്ടിൽ കെ.വി.
കൊട്ടൻ്റെ മകൻ കെ വി . ദിനേശൻ 53 ആണ് മരിച്ചത്. നീലേശ്വരം
  റെയിൽവേ സ്റ്റേഷൻ അടുത്തുള്ള റെയിൽവേ മുത്തപ്പൻ മഠപ്പുരക്കടത്ത് സ്വന്തം കാറിന്റെ പിൻസീറ്റിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് സംഭവം. മകനെ സ്റ്റേഷനിൽ കൊണ്ട് വിടാനെത്തിയതായിരുന്നു. ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജെ. സി. ബിഉടമയാണ്. മകളുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് മരണം.
പരേതരായ കെ.വി. കൊട്ടൻ - വി.വി.കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ഭാര്യ: വി.വി. പ്രമീള മ്രാവു ങ്കാൽ - പൈരടുക്ക .മക്കൾ: ദൃശ്യ- മെഡിക്കൽ കോർഡിൻ കാസർകോട്) വൈഷ്ണവ് (സി എ വിദ്യാർത്ഥി - കോഴിക്കോട്, സഹോദരങ്ങൾ: കെ.വി.രവീന്ദ്രൻ . കെ.വി.കുഞ്ഞിക്കണ്ണൻ (സൂര്യ ഫുഡ്സ് , രാധാമണി. സുരേന്ദ്രൻ . (കെ.വി.കെ. ഹോട്ടൽ) അശോകൻ കെ.വി. (കെ.വി.കെ. ഫർണ്ണിച്ച ർ , പരേതനായ നാരായണൻ. നാളെ (20) രാവിലെ 9.30 ന് കിനാനൂരിലെ തറവാട്ട് വളപ്പിൽ സംസ്ക്കാരം.

Reactions

Post a Comment

0 Comments