Ticker

6/recent/ticker-posts

പൂച്ചക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കാഞ്ഞങ്ങാട് :പൂച്ചക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.ഉദുമ പള്ളം തെക്കേക്കര ശ്രീലയത്തില്‍ ടി.കെ. അഭിഷേക് 19ആണ് മരിച്ചത്. കഴിഞ്ഞ 4ന് സംസ്ഥാന പാതയിൽ അഭിഷേകും സുഹൃത്തും സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അഭിഷേക് ബൈക്കിൻ്റെ പിറകിലിരുന്നതാണ്. ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്നു. ബൈക്ക് ഓടിച്ച സുഹൃത്തിനും പരിക്കേറ്റിരുന്നു. ഇന്ന് രാത്രി
യോടെയാണ് മരണം.
 ചെണ്ട ഗോപാലൻ്റെയും (ദുബായ്)
സുജാതയുടെയും മകനാണ്. സഹോദരങ്ങള്‍: നിതീഷ് (ദുബായ്), ലയ ഉദുമ ജിഎച്ച്എസ്എസ് പത്താം തരം വിദ്യാര്‍ഥിനി.
Reactions

Post a Comment

0 Comments