കാഞ്ഞങ്ങാട് : നഗരത്തിലെ ഭക്ഷണശാലയുടെ മുന്നിൽ നായയെ കൊന്ന് ഇറച്ചി കഷണങ്ങളാക്കി ബക്കറ്റിൽ നിക്ഷേപിച്ച നിലയിൽ. കോട്ടച്ചേരി പെട്രോൾ പമ്പിന് അടുത്തുള്ള കടക്ക് മുന്നിലാണ് പട്ടി ഇറച്ചി കണ്ടത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ സംഭവം കാണുന്നത്. കടയുടെ വരാന്തയിലാണ് ബക്കറ്റിലിട്ട പട്ടി ഇറച്ചി കണ്ടത്. തല ഉൾപെടെനായയുടെ മുഴുവൻ ശരീരഭാഗങ്ങളും ബക്കറ്റിലുണ്ടായിരുന്നു. കട ഉടമ പിന്നീട് ഇത് ദൂരസ്ഥലത്തെത്തിച്ച് സംസ്ക്കരിച്ചു.
0 Comments