കാഞ്ഞങ്ങാട് : വയനാടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസത്തിനു കൈത്താങ്ങാവാൻ ഡിവൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റി കാഞ്ഞങ്ങാട് ടൗണിൽ ആരംഭിച്ച സ്നേഹ ചായക്കടയിൽ നിന്ന്
ചായയും പലഹാരങ്ങളും വിറ്റ് ലഭിച്ചത് ഒന്നരലക്ഷത്തിലേറെ രൂപ. ഒരാഴ്ചക്കിടെയാണ് തുക സമാഹരിച്ചത്.
തുക ബ്ലോക്ക് ഭാരവാഹികൾ ജില്ലാ പ്രസിഡന്റ് ഷാലു മാത്യുവിനെ ഏല്‍പ്പിച്ചു.ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷനായി. കെ. സബീഷ്, അനീഷ് കുറുമ്പാലം, യതീഷ് വാരിക്കാട്ട് എന്നിവർ സംബന്ധിച്ചു.ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു. 4 മുതലാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചായക്കട തുടങ്ങിയത്. ദിവസവും 20, 000 രൂപയിലേറെ സമാഹരിക്കാന്‍ സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ചായക്കടയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
0 Comments