Ticker

6/recent/ticker-posts

വീട്ടമ്മ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു

കാസർകോട്:ശബരിമലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ ട്രെയിനിൽ നിന്നും വീഴുകയായിരുന്നു. ഉപ്പള റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം.ബൽഗാവി ഗോഗക്ക് കല്ലോളി ഹൗസിലെ   കസ്തൂരി കാന ഗൗഡറെ 58ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ പൂർണ്ണ  എക്സ്പ്രസിൽ നിന്നാണ് വീണത്.ഭക്ഷണം കഴിച്ചതിനുശേഷം കൈ കഴുകാനായി ട്രെയിനിന്റെ വാതിലിനടുത്തുള്ള വാഷ്ബേസിന് സമീപത്ത് പോയപ്പോഴാണ് അബദ്ധത്തിൽ പുറത്തേക്ക് വീണത്. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments