കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗര സഭയിലെയും തെരെഞ്ഞെടുക്കപെട്ട ക്ലബ്ബ് പ്രതിനിധികൾക്കായി ലഹരി വിരുദ്ധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ഹോസ്ദുർഗ് ജനമൈത്രി പോലീസ്. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിശീലന ക്യാമ്പ് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ പി അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ്, കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ, ഷരീഫ് കൊളവയൽ, വാർഡ് മെമ്പർ സി എച്ച് ഹംസ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായി പരിശീലനം നേടിയ ക്ലബ്ബ് അംഗങ്ങളുടെയും ജനപ്രതിനിധിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും മറ്റും സഹകാരണത്തോടെ അജാനൂർ ഗ്രാമ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗര സഭയിലെയും തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് പോലീസ് ലഹരി വിരുദ്ധ പ്രവർത്തനം ഊർജിതമാക്കും.
0 Comments