Ticker

6/recent/ticker-posts

സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷണം പോയി

കാഞ്ഞങ്ങാട്:സെക്യൂരിറ്റിജീവനക്കാരന്റെ മൊബൈൽ ഫോൺ 
മോഷണം പോയി. പഴയ
കൈലാസ് തിയേറ്റർ ബിൽഡിംഗിലെ കാവൽക്കാരൻ ബല്ല സ്വദേശി എം. സുരേഷൻ്റെ ഫോണാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം പോയത്. ജോലി ചെയ്യുന്ന കെട്ടിടത്തിലെക്ക് കയറിയ
മോഷ്ടാവ് സെക്യൂരിറ്റി ക്യാമ്പിനുള്ളിലെേ ടേബിളിന് മുകളിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന
മൊബൈൽ മോഷ്ടിക്കുകയായിരുന്നു. 12000 രൂപ വിലയുള്ള ഫോണാണ് മോഷണം പോയത്. സുരേഷൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments