Ticker

6/recent/ticker-posts

കെട്ടിടത്തിൻെറ ജനാല മുറിച്ച നിലയിൽ പദ്ധതിയിട്ടത് ഇന്ന് രാത്രി ബാങ്ക് കൊള്ളയടിക്കാൻ

കാസർകോട്: പെർ വാഡിലുള്ള കുമ്പള
കോപ്പറേറ്റീവ് ബാങ്കിൻ്റെ മൊഗ്രാൽ ബ്രാഞ്ച് കെട്ടിടത്തിൻ്റെ ജനാല ഗ്രില്ല് മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തി. തൊട്ടടുത്ത സ്ഥാപനത്തിൽ നിന്നു മെടുത്ത ട്രില്ലിംഗ് മെഷീൻ ഉപയോഗിച്ചാണ് ജനാല ഗ്രില്ല് മുറിച്ചുമാറ്റിയത്. ശേഷം മുറിച്ച ഭാഗം കവർച്ചാ സംഘം തുണിയും ചാക്കും ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. ഇവിടം മുളക്പൊടി വിതറിയ ശേഷം കവർച്ചസംഘം സ്ഥലം വിടുകയായിരുന്നു. ബാങ്കിലെ കാവൽക്കാരൻ ഈസമയമത്രയും
തൊട്ടടുത്ത് ഉറങ്ങി കിടക്കുകയായിരുന്നു. ഇന്ന് ഞായറാഴ്ച ബാങ്ക് അവധി ദിവസമായതിനാൽ ഗ്രില്ല് മുറിച്ച് മാറ്റിയത് ആരുടെയും ശ്രദ്ധയിൽ പെടില്ലെന്നാണ് കവർച്ചാ സംഘം കരുതിയിരുന്നത്. ഇന്ന് രാത്രി ബാങ്ക് കൊള്ളയടിക്കുകയായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ ഗ്രില്ല് മുറിച്ചത് ശ്രദ്ധയിൽ പെട്ടതിനാൽ കവർച്ചാ സംഘത്തിൻെറ പദ്ധതി
പൊളിഞ്ഞു. ബാങ്ക് സെക്രട്ടറി ആശാരത്ന യുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ കെ.പി. വിനോദിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments