കാഞ്ഞങ്ങാട്:ന്യൂസിലാൻ്റിൽ നഴ്സിങ്ങ് അസിസ്റ്റന്റ് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 190000 രൂപ വാങ്ങി വഞ്ചിച്ചു വെന്ന പരാതിയിൽ സ്ഥാപനത്തിനും രണ്ടു പേർക്കകുമെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. പാലാവയൽ നെട്ടനൊഴുകയിൽ ഹൗസിൽ അൽഫോൺസ കുര്യൻ്റെ 41പരാതിയിൽ കമ്പനിക്കും അമീർ മുഹമ്മദ് ഷിബിലി, റീനു എന്നിവർക്കുമെതിരെയാണ് കേസ്.അമീർ മുഹമ്മദ് ഷിബിലി കോഴിക്കോട് മുക്കം സ്വദേശിയാണ്.റീനു അബുദാബി, ദുബായ് എന്നിവിടങ്ങളിലാണെന്നും പരാതിയിലുണ്ട്.ദുബായിലെ ബ്ലിറ്റ്സ് മൈഗ്രേഷൻ കമ്പനി വഴിയാണ് ന്യൂസിലന്റിലേക്ക് വിസ വാഗ്ദാനം ചെയ്തത്.
0 Comments