Ticker

6/recent/ticker-posts

വെള്ളിക്കോത്ത് വീടിന്റെ വാതിൽ തകർത്ത് കവർച്ച

കാഞ്ഞങ്ങാട്:വീട് കുത്തി തുറന്ന് സിസിടിവിയുടെ ഹാർഡ് ഡിസ്കും വീട്ടിൽ സൂക്ഷിച്ച് രേഖകളും കവർന്നു.വെള്ളിക്കോത്തെ അടച്ചിട്ട വീട്ടിലാണ് കവർച്ച.കാരക്കുഴി ഹൗസിലെ എൻ.പി . ദിവാകരന്റെ വീട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളസാധനങ്ങൾ കവർന്നത്. ജൂലൈ 25നും ഈ മാസം 14 നു മിടയിലാണ് സംഭവം.6500 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ ഉണ്ട്.വീടിന്റെ മുൻവശത്തെ വാതിൽ തകര്‍ത്താണ് അകത്തു കടന്നത്. ഷെൽഫിൽ സൂക്ഷിച്ച രേഖകളും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ പെടും. ദിവാകരന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments