കാഞ്ഞങ്ങാട് :പ്രളയത്തിലും ഉരുൾപൊട്ടലിലും സർവ്വതും നഷ്ടപ്പെട്ട വയനാടിനെ തിരിച്ചുകൊണ്ടു വരുന്നതിന് ഒരു കൈ സഹായവുമായി വിദ്യാർത്ഥികൾ.ഫെസ്റ്റ് നടത്തി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെമ്മട്ടം വയൽ ബല്ല ഈസ്റ്റ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.
എൻഎസ്എസ് സ്റ്റേറ്റ് സെൽ 25 വീടുകൾ നിർമ്മിച്ച നൽകുന്നതിന് പണം സ്വരൂപിച്ച് നൽകും. സ്കൂളിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന സ്കൂൾ കായികമേളയുടെ ഭാഗമായിട്ടാണ് ഫുഡ് ഫെസ്റ്റ് നടത്തിയത് . കുട്ടികൾ സ്വന്തമായി ഉണ്ടാക്കിയ ആഹാര
ങ്ങളാണ് ഫുഡ് ഫെസ്റ്റിൽ വിൽപ്പന നടത്തിയത്. കപ്പ, ചിക്കൻ, ചപ്പാത്തി, ചിക്കൻ കട്ലറ്റ് ,വാട്ടർമെലൻ, ബ്രഡ് ആൻഡ് ഓംലെറ്റ് തുടങ്ങിയവ വിൽപ്പന നടത്തി. കുട്ടികൾ, കായിക മത്സരങ്ങൾ വീക്ഷിക്കാൻ എത്തിയ രക്ഷിതാക്കൾ നാട്ടുകാരും വാങ്ങിയ
തോടെ കച്ചവടം ഗംഭീരമായി. 35,000 രൂപയോളം കച്ചവടത്തിൽ ലഭിച്ചു.
0 Comments