Ticker

6/recent/ticker-posts

ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായി സ്കൂട്ടിയൂം ബാഗും കണ്ടെത്തി

കാഞ്ഞങ്ങാട് :ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായി സ്കൂട്ടിയൂം ബാഗും പുഴയോരത്ത്
കണ്ടെത്തി.
ചെമ്മനാട് കല്ല് വളപ്പ് പരേതനായ മെയ്തീൻ കുഞ്ഞിയുടെ മകൻ റിയാസിനെ 34 യാണ് കാണാതായത്. കീഴൂർ ഹാർബറിൽ ഇന്ന് രാവിലെ ചൂണ്ടയിടാൻ പോയതാണ്.
ബൈക്കും ബാഗും ഇവിടെ നിന്നുമാണ്  കണ്ടെത്തിയത്.
 കോസ്റ്റൽ പൊലീസും മേൽപ്പറമ്പ് എസ്.ഐ വേലായുധൻ്റെ നേതൃത്വത്തിൽ 
പൊലീസും സ്ഥലത്തുണ്ട്. ഫയർ ഫോഴ്സ് ഉൾപെടെ പുഴയിൽ തിരച്ചിൽ നടക്കുന്നു. മൊബൈൽ ഫോൺ കാൺമാനില്ല. സ്വിച്ച്ഓഫിലാണ്. പുഴയിൽ വീണോ എന്ന സംശയത്തിലാണ് തിരച്ചിൽ നടക്കുന്നത്. പുഴയിൽ ശക്തതമായ അടിയൊഴുക്കുണ്ട്. 100 മീറ്റർ അകലെ കടലാണ്.
Reactions

Post a Comment

0 Comments