Ticker

6/recent/ticker-posts

പെരിയ കേന്ദ്ര സർവകലാശാലയിൽ ഭക്ഷണത്തെ കുറിച്ച് പരാതി ആരോഗ്യ വകുപ്പ് പരിശോധന

കാഞ്ഞങ്ങാട് : കേന്ദ്രസർവ്വകലാശാല ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പെരിയ സാമൂഹികാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ: ഡി.ജി. രമേഷ്, ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് ഇൻ ചാർജ്ജ് എം. ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.വി. അശോകൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വൈസ് ചാൻസലർ ഇൻ ചാജ്ജ് പ്രൊഫ: വിൻസെൻ്റ് മാത്യുവുമായി വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ച് ചർച്ച ചെയ്തു. വിശദ മായ പരിശോധനകൾക്ക് ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ഇൻചാർജ്ജ് ഒ.ടി. സൽമത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.പി. ശ്രീനിവാസൻ,സുരജിത്ത് രഘു,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഐഷ ഉസ്റ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments