കാഞ്ഞങ്ങാട് : ഉറ്റ സുഹൃത്തിൻ്റെ ചതിയിൽപ്പെട്ടാണ് താൻ കഞ്ചാവ് കേസിൽ കുടുങ്ങിയതെന്ന് സാമൂഹ്യ പ്രവർത്തകനായ യുവാവ്. കെ.എസ്.ആർ.ടി.സി ബസിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കഞ്ചാവ്കടത്തിയെന്നതിന്റെ പേരിൽ പ്രതിയായ പടന്നക്കാട് ലക്ഷം വീട് സ്വദേശിയും ഹോസ്ദുർഗ് സ്കൂൾ റോഡിൽ പുഞ്ചാവി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കെ .എം അഷറഫ് 36 ആണ് താൻ ചതിക്കപ്പെട്ടതായി പറഞ്ഞത്. മൈസൂരുവിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുമ്പോഴാണ് സംഭവം. അഷറഫ് മൈസൂരിൽ പച്ചക്കറി കട നടത്തിയിരുന്നു. ഇവിടെ ജോലി അന്വേഷിച്ചു വന്ന ഉറ്റ സുഹൃത്തായ ഇരിട്ടി സ്വദേശി റംഷാ ദിന് ജോലി നൽകിയിരുന്നു. എന്നാൽ റോഡ് കൈയ്യേറിയെന്നതിന്റെ പേരിൽ കട ഒഴിപ്പിച്ചിരുന്നു.തുടർന്ന് അഷറഫ് നാട്ടിലേക്ക് പുറപ്പെട്ടപ്പോൾ റംഷാദ് വീട്ടുകാർക്ക് നൽകാനായി എന്ന് പറഞ്ഞാണ് ഒരു പൊതി കൊടുത്തയത്. ഇത് കഞ്ചാവ് ആണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് അഷ്റഫ് പറയുന്നത്.തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇരിട്ടി സ്വദേശിയുടെ ഫോൺ നമ്പറും മേൽപ്പറമ്പപൊലീസിന് നൽകി.മേൽപറമ്പ് പൊലിസാണ് അഷറഫിനെതിരെ കേസെടുത്തിരുന്നത്. കാരുണ്യ പ്രവർത്തകൻ കൂടിയായ അഷറഫ് നിർധനരായ നിരവധി യുവതികളുടെ കല്യാണം നടത്തി കൊടുത്തിരുന്നു.ഇതിനായി പത്ര വിൽപ്പനയും മറ്റു പല ജോലികളും ചെയ്ത് കിട്ടിയ പണമാണ് ഉപയോഗിച്ചിരുന്നത്.കൊവിഡ് കാലത്തും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധയാ കർഷിച്ചിരുന്നു.അഷറഫിനെ ചതിയിൽ പെടുത്തിയ യുവാവിനെ തേടി ബന്ധുക്കൾ മൈസൂരിലേക്ക് പോയിട്ടുണ്ട്. താൻ ഉറ്റ സുഹൃത്ത് മൂലം ചതിക്കപ്പെട്ടതിനാൽ നാട്ടിൽ വലിയ പ്രയാസമാണനുഭവിക്കുന്നതെന്ന് അഷറഫ് പറഞ്ഞു. തൻ്റെ നിർ പരാധിത്യം തെളിയിക്കാൻ നിയമപോരാട്ടം നടത്തുമെന്ന് യുവാവ് പറയുന്നു.
0 Comments