Ticker

6/recent/ticker-posts

കേരള പൊലീസാണോ ഗൾഫ് പോലീസാണോ കേമന്മാരെന്നറിയാൻ കവർച്ചക്കിറങ്ങിയ യുവാവ് പിടിയിൽ റോബിൻ ഹുഡ് സിനിമയും കണ്ടു

കാസർകോട്: ഗൾഫിലെ പൊലീസിനെക്കാൾ കേമന്മാരാണോ കേരള പൊലീസെന്നറിയാൻ യാവാവിൻ്റെ കവർച്ച. പിടി വീണപ്പോൾ യുവാവ് പറഞ്ഞു. സാറെ.. കേരള പൊലീസ് തന്നെ കേമന്മാർ. ഇന്നലെ കുമ്പളയിൽ പിടിയിലായ എടിഎം കവർച്ച ശ്രമം നടത്തിയ കേസിലെ പ്രതിയായ 21കാരൻ കവർച്ചയ്ക്കിങ്ങിയത് റോബിൻ ഹുഡ് സിനിമ കണ്ടതിനു ശേഷം കൂടിയായിരുന്നു. പി ടി വീണ് ചോദ്യം ചെയ്യുന്നതിനിടെ മൊഗ്രാലിലെ എ.എം. മൂസ ഫഹദ് ആണ് ഇക്കാര്യങ്ങൾ തന്നെ അറസ്റ്റ് ചെയ്ത പൊലീസ് ഇൻസ്പെക്ടർ കെപി . വിനോദ് കുമാറിനോട് ഏറ്റ് പറഞ്ഞത്. 4 വർഷമായി ഗൾഫിൽ ആയിരുന്ന യുവാവ് ആദ്യമായാണ് മോഷണത്തിറങ്ങുന്നത്.തന്ത്രങ്ങൾ പഠിക്കാനാണ് സിനിമ കണ്ടത്.ഗൾഫിലെ പൊലീസ് ആണോ കേരളത്തിലെ പൊലീസ് ആണോ പ്രതികളെ പെട്ടെന്ന് പിടികൂടുന്നതെന്ന് കണ്ടെത്തണമെന്നത് യുവാവിൻ്റെ വലിയ ആഗ്രഹം കൂടിയായിരുന്നു..ഗൾഫ് പൊലീസിന് നിരവധി വാഹനങ്ങൾ ഉണ്ടെങ്കിലും കേരള പൊലീസ് തന്നെയാണ് മികച്ചത് എന്ന് ഫഹദ് പൊലീസിനോട് പറഞ്ഞു താൻ പിടിക്കപ്പെടും എന്ന് കരുതിയിരുന്നില്ല. ഇതിൽ നിരാശയുണ്ടെന്നും പറഞ്ഞു. എന്നാൽ കേരള പൊലീസിനെ വാനോളം പുകഴ്ത്തിയാണ് യുവാവ് ജയിലിലേക്ക് പോകുന്നത്.

Reactions

Post a Comment

0 Comments