കാഞ്ഞങ്ങാട് :പ്രഭാത സവാരിക്കിടെ ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു.നോർത്ത് കോട്ടച്ചേരി മലനാട് ബാർ ഹോട്ടലിലെ ജീവനക്കാരനും ആലപ്പുഴ താമരക്കുളം സ്വദേശിയുമായ ബിജു (49) ആണ് മരിച്ചത്.ഇന്നു രാവിലെ അജാനൂർ കടപ്പുറത്ത് വച്ചാണ് സംഭവം.ഇതുവഴി പ്രഭാത സവാരിക്ക് പോയതായിരുന്നു.കുഴഞ്ഞുവീണ ബിജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 6 മാസം മുൻപാണ് ജോലിക്കെത്തിയത്. ഹോട്ടലിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം.
0 Comments