Ticker

6/recent/ticker-posts

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻ്റിൽ

കാഞ്ഞങ്ങാട് : ഭര്യയെ
 തലക്കും കൈക്കും വെട്ടിയും കുത്തിയും
കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ഭർത്താവിനെ 
കോടതി റിമാൻ്റ് ചെയ്തു . തെക്കിൽ ബണ്ടി ച്ചാൽ തൈ വളപ്പിൽ ഷംസീന 30 ക്ക് കുത്തേറ്റ സംഭവത്തിൽ ഭർത്താവ് ബി.എ. ഇസ്മയിലിനെ 40 യാണ്
ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻ്റ് ചെയ്തത്.
 മേൽപ്പറമ്പ
പൊലീസ് ആണ് വധശ്രമത്തിന് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. കുടുംബവഴക്കിനിടെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷംസീനയെ കത്തി
കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ എ.എൻ. സുരേഷ് കുമാർ ഭർത്താവിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി ചികിൽസയിലാണ്. ഭാര്യയിലുള്ള സംശയമാണ് യുവാവിനെ കൃത്യത്തിന് 
പ്രേരിപ്പിച്ചതെന്ന് പറയുന്നു.
Reactions

Post a Comment

0 Comments