കാഞ്ഞങ്ങാട്: വയനാട് പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകുന്നതിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മോട്ടോർസൈക്കിൾ നൽകി രാമഗിരിയിലെ കെ. സബീഷ് ഡിവൈഎഫ്ഐ രാമഗിരി ഫസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗവും സാമൂഹിക സാംസ്കാരിക മേഖലയിൽ ഇടപെടുന്ന വ്യക്തിയും കൂടിയാണ് കെ.സബീഷ്. തന്റെ കെ.എൽ 60 7885 നമ്പറിലുള്ള വാഹനവുംഎല്ലാ രേഖകളും ഡി. വൈ.എഫ്.ഐ രാമഗിരി യൂണിറ്റ് കമ്മിറ്റിക്ക് കൈമാറി. രാമഗിരിയിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐസംസ്ഥാന കമ്മിറ്റി അംഗം കെ .സബീഷ് മോട്ടോർസൈക്കിൾ കെ.സബീഷിൽ നിന്നും ഏറ്റുവാങ്ങി. പി. പ്രവീൺ അധ്യക്ഷത വഹിച്ചു ചിത്താരി മേഖലാ വൈസ് പ്രസിഡന്റ് എ. കെ.ജിതിൻ മേഖല കമ്മിറ്റി അംഗം നിതിൻ നാരായണൻ, രാമഗിരി ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അനീഷ് രാമഗിരി ,കീറ്റുവളപ്പ് ബ്രാഞ്ച് സെക്രട്ടറി വി. കൃഷ്ണൻഎന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബി. ധനേഷ് സ്വാഗതം പറഞ്ഞു. യോഗത്തിൽ കലാകേന്ദ്രം പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകർതുടങ്ങിയ നിരവധി ആളുകൾ പങ്കെടുത്തു.
0 Comments