Ticker

6/recent/ticker-posts

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട് :പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പള്ളിക്കര കരുവാക്കോട്പാക്കത്തെ ദാമോദരൻ്റെ ഭാര്യ എം. ഗീത 38 ആണ് മരിച്ചത്. കുമ്പളയിലെ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തതായിരുന്നു. സ്കാനിംഗ് ചെയ്തതിൽ കുട്ടി ഗർഭപാത്രത്തിൽ മരിച്ചതായി പറഞ്ഞു. തുടർന്ന് ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റിയ സമയം കാർഡിയാക് അറസ്റ്റായി മരിക്കുകയായിരുന്നു. ഡോക്ടർ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരം നൽകി. കുമ്പളപൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments