Ticker

6/recent/ticker-posts

റെയിൽവെയിൽ പ്യൂൺ ജോലി വാഗ്ദാനം ചെയ്ത് യുവാവിൻ്റെ 10 ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട് :റെയിൽവെയിൽ പ്യൂൺ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 10 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. സംഭവത്തിൽ 5 പേർക്കെതിരെ ചീമേനി പൊലീസ് 
കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചീമേനി ഒയോളത്തെ പി.കെ. വിജയൻ്റെ പരാതിയിൽ കണ്ണൂർ സബർമതിയിൽ ലാൽചന്ത് ചൊക്ലിയിലെ കെ.ശശി, കൊല്ലം പുനരൂരിലെ ശരത്ത് എസ് ശിവൻ, പുനലൂർ എബി ശരത്ത്, പുനലൂരിലെ ഗീത റാണി എന്നിവർക്കെതിരെയാണ് കേസ്. 2023,2024 വർഷത്തിലാണ് 10, 20,000 രൂപ നൽകിയതായാണ് പരാതി. പരാതിക്കാരൻ്റെ മകന് റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി.
Reactions

Post a Comment

0 Comments