Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് 17 വയസുകാരിയെ പിതാവും 21 കാരനും പീഡിപ്പിച്ചു പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 17 വയസുകാരിയെ പിതാവും 21 കാരനും പീഡിപ്പിച്ചു. രണ്ട്
പോക്സോ കേസുകൾ റജിസ്ട്രർ ചെയ്ത് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ പിതാവും
കൊളവയലിലെ  നിതിൻ കുമാറെന്ന 21 കാരനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രക്തസ്രാവമുണ്ടായി കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പരിശോധിച്ച ഡോക്ടർ വിവരം പൊലീസിലറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് നിതിൻ കുമാർ പാലക്കുന്ന് ഭാഗത്തുള്ള ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രണയം നടിച്ചായിരുന്നു ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പിതാവ് മുൻപ് പീഡിപ്പിച്ച വിവരം പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഹോസ്ദുർഗ് പൊലീസ് രണ്ട് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തു. പീഡനം നടന്നത് ബേക്കൽ പൊലീസ് പരിധിയിലായതിനാൽ നിതിൻ കുമാറിനെതിരായ കേസ്ബേക്കൽ പൊലീസിന് കൈമാറി. പ്രതിബേക്കൽ പൊലീസിൻ്റെ കസ്റ്റഡിയിലാണുള്ളത്.
Reactions

Post a Comment

0 Comments