കാഞ്ഞങ്ങാട് :തീ പിടിച്ച വീട്ടിൽ 38 പവൻ സ്വർണാഭരണങ്ങളും നിരവധി ആധാരങ്ങളും പണവും കത്തി നശിച്ചു. ആവിയിലെ എം.ബി. ഇസ്മായിൽ ഹാജിയുടെ വീട്ടിലുണ്ടായ തീപിടുത്തത്തിലാണ് വൻ നാശനഷ്ടമുണ്ടായത്. ഇന്ന് ഉച്ചക്ക് ഉണ്ടായ തീ പിടുത്തത്തിലാണ് നഷ്ടം. ബാഗിൽ സൂക്ഷിച്ച ആഭരണം കത്തി ഉരുകിയതിൽ കണ്ടെത്താനായിട്ടില്ല.ഇന്ത്യൻ രൂപയും ജപ്പാൻ്റെയടക്കമുള്ള വിദേശ കറൻസികൾകത്തിനശിച്ചു. വീടിൻ്റെയും കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി ആധാരങ്ങൾ, വസ്ത്രങ്ങൾ ഉൾപെടെ പൂർണമായും കത്തി നശിച്ചു. മുറിയിൽ ഒട്ടേറെ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ തീ ആളിപടരുകയായിരുന്നു. ഭാഗ്യം
കൊണ്ട് മാത്രം വലിയ അപകടങ്ങൾ ഒഴിവായി.
0 Comments