Ticker

6/recent/ticker-posts

എയർഫോഴ്സിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതടക്കം ഏഴ് കേസുകളിലെ പ്രതി അറസ്റ്റിൽ

കാസർകോട്:എയർഫോഴ്സിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതടക്കം ഏഴ് കേസുകളിലെ പ്രതിയെ പൊലീസ്
അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴയിലെ മുത്തല
ക്കോടം സനീഷ് 46 ആണ് പിടിയിലായത്. പ്രതിയെ കൊച്ചിയിൽ നിന്നും കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കുമ്പള സ്വദേശിയായ യുവാവിൽ നിന്നും രണ്ട് മാസം മുൻപ് ഒന്നര ലക്ഷത്തോളം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അസ്റ്റ്. പ്രതിയുടെ പേരിൽ ആറ് ജില്ലകളിൽ കൂടി വിവിധ കേസുകളുണ്ട്. കുമ്പളയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments