പരപ്പ :പരപ്പയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പട്ടിയുടെ കടിയേറ്റ് സാരമായ പരിക്കേറ്റു. കുണ്ടൂച്ചിയിലെ ഷെഫീക്കിന്റെ മകൻ അതിലാൽ ഹാദിൽ 10 പരപ്പയിലെ റിയാസിന്റെ മകൻ റിസ്വാൻ 11 എന്നിവർ
ക്കാണ് കടിയേറ്റത്.
ഇന്ന് വൈകുന്നേരമാണ് സംഭവം.
ഇരുവരെയുംകാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ കടിച്ചത് പേപ്പട്ടിയെന്നാണ് സംശയം. റിസ്വാനെ പരപ്പ പള്ളിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പട്ടി ആക്രമിച്ചത്. ഹാദിലിനെ വീടിന് സമീപത്തു വെച്ച് കടിക്കുകയായിരുന്നു. പട്ടിശല്യത്തിനെ
തിരെപഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും എടുക്കുന്നില്ലെ
ന്ന് ആരോപിച്ച് നാട്ടുകാർ പരപ്പയിൽ സംഘടിച്ചു. പട്ടിശല്യത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ നാളെ രാവിലെ 10 ന് പരപ്പയിൽ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
0 Comments