Ticker

6/recent/ticker-posts

എ.ഡി.ജി.പിക്കെതിരെ അന്വേഷണം നടക്കുന്നു ആരെയും സംരക്ഷിക്കില്ല: സി.പി.എം സംസ്ഥാന സെക്രട്ടറി

കാഞ്ഞങ്ങാട് :എ.ഡി.ജി.പിക്കെതിരെ ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പരാതി ഉന്നയിച്ച
പി.വി. അൻവർ എംഎൽ.എ പാർട്ടി അംഗം അല്ല 
അൻവർ മുന്നോട്ട് വച്ച കാര്യങ്ങൾ എല്ലാം പരിശോധിച്ചു എസ്പിയെ സസ്പെൻഡ് ചെയ്തു 
എഡിജിപിയുടെ ആർഎസ്എസ് സന്ദർശനം സർക്കാരാണ് പരിശോധിക്കേണ്ടത് 
ബിജെപിയുമായുള്ള ഡീൽ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ശുദ്ധ അസംബന്ധം. എ.ഡി.ജി.പി ആരെ കണ്ടാലും പ്രശ്നമില്ല.
അദ്ദേഹം പറഞ്ഞു. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു.
അമ്പലത്തറലോക്കൽ കമ്മിറ്റി ഓഫീസ്എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സിപിഎംഅമ്പലത്തറ ലോക്കൽ കമ്മിറ്റിക്കുവേണ്ടിയുംറെഡ്സ്റ്റാർക്ലബ്ബിനായുംനിർമ്മിച്ച കോടിയേരിബാലകൃഷ്ണൻ സ്മാരകമന്ദിരമാണ്
ഉദ്ഘാടനം ചെയ്തത്.കോടിയേരി ബാലകൃഷ്ണൻ, ഇ. കെ.നായനാർഎന്നിവരുടെഫോട്ടോജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻഅനാഛാദം ചെയ്തു.ക്ലബ്ബ് ഓഫിസ്. സി.എച്ച് കുഞ്ഞമ്പു എംഎൽഎഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ.രാജ്മോഹൻഅധ്യക്ഷത വഹിച്ചു.മുതിർന്ന അംഗം എം. ഹസൈനാർപതാക ഉയർത്തി. പി.അപ്പുക്കുട്ടൻ, പി.കെ.നിഷാന്ത്, എം.രാഘവൻ,ജോതി ബ സു. സി.ബാബുരാജ്, എ.വി. കുഞ്ഞമ്പു, സി.കെ. സബിത, അബ്ദുൽമജീദ്, എ..വി.ശ്രീധരൻഎന്നിവർ സംസാരിച്ചു.
സിപിഎംഅമ്പലത്തറലോക്കൽ സെക്രട്ടറി കെ.വി.അനൂപ്സ്വാഗതവുംക്ലബ്ബ് സെക്രട്ടറികാനംകുഞ്ഞികൃഷ്ണൻനന്ദിയും പറഞ്ഞു
ഉദ്ഘാടനത്തിനു മുന്നോടിയായിചെണ്ടമേളത്തിന്റെ അകമ്പടിയിൽ
സ്വീകരണ ഘോഷയാത്ര നടത്തി.
Reactions

Post a Comment

0 Comments