കാഞ്ഞങ്ങാട് : തടങ്കലിലിട്ട് ഒരു സംഘം കൊല്ലാൻ ശ്രമിക്കുകയായിരുന്ന നീലേശ്വരം സ്വദേശിയായ യുവാവിനെയടക്കം രണ്ട് പേരെ കെട്ടിടത്തിനുള്ളിൽ നിന്നും പൊലീസ് മോചിപ്പിച്ചു. പെരിയ പെരിയാട്ടടുക്കത്തെ കെട്ടിടമുറിയിൽ തടഞ്ഞ് വെച്ചിരുന്ന നീലേശ്വരം കോട്ടപ്പുറത്തെ ഷരീഫ് ഇടക്കാവിൽ 40, കോട്ടയം കാഞ്ഞിരപ്പള്ളി 26 ആം മൈലിലെ ടി.എം. സജി 40 എന്നിവരെയാണ് ബേക്കൽ പൊലീസ് മോചിപ്പിച്ചത്. പെരിയാട്ടടുക്കത്തെ കെട്ടിടത്തിൻ്റെ മുകളിലെ മുറിയിൽ നിന്നും ഇന്നലെ വൈകീട്ടാണ് ഇരുവരെയും പൊലീസ് മോചിപ്പിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇവിടെയെത്തിയത്. പൊലീസ് എത്തുമ്പോൾ ഇരുവരും മുറിക്കകത്ത് അവശനിലയിലായിരുന്നു. പുലർച്ചെ 3 മണി മുതൽ വൈകീട്ട് 5 വരെഇവർ ഇവിടെ തടവിൽ കഴിഞ്ഞ് മുർദ്ദനത്തിനിരയായെന്നാണ് സൂചന. ഇരുമ്പ് വടി കൊണ്ട് ഉൾപ്പെടെ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 7 പേർക്കെതിരെ ബേക്കൽ പൊലീസ് വധശ്രമത്തിന് എഫ്ഐ . ആർറജിസ്ട്രർ ചെയ്തു. പനയാൽ സ്വദേശികളായ സൽമാൻ, ഹംസ, മജീദ്, അപ്പാച്ചു , പാച്ചു , റംഷികണ്ടാ ലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് കേസ്. ഷിമോഗയിൽവെച്ച് പ്രതികൾക്ക് സ്വർണ ഇടപാടിൽ പണം നഷ്ടപ്പെട്ട വിരോധമാണ് ആക്രമണകാരണമെന്ന് മർദ്ദനത്തിനിരയായവർ പൊലീസിനോട് പറഞ്ഞു. ഇരുവരെയും പൊലീസ് ആ ശുപത്രിയിലെത്തിച്ച് പ്രഥമ ചികിൽസ നൽകി. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്.
0 Comments