Ticker

6/recent/ticker-posts

വയനാട് ദുരന്ത ഭൂമിയിൽ ആഴ്ചകളോളം പ്രവർത്തിച്ച റഹ്മാൻ പാണത്തൂരിന് നാടിൻ്റെ ആദരം

കാഞ്ഞങ്ങാട് :വയനാട് ദുരന്ത ഭൂമിയിൽ ഊണും ഉറക്കവുമൊഴിച്ച് ആഴ്ചകളോളം പ്രവർത്തിച്ച റഹ്മാൻ പാണത്തൂരിന് നാടിൻ്റെ ആദരം. അജാനൂർ ഇഖ്ബാൽ നഗറിൽ താമസിക്കുന്ന റഹ്മാനെ ഇഖ്ബാൽ നഗർ കൂട്ടായ്മ ആദരിച്ചു. ഐ. എൻ എല്ലും ആദരം നൽകി. ദുരന്തവിവരം അറിഞ്ഞ പിറ്റേ ദിവസം തന്നെ റഹ്മാൻ വയനാട് എത്തിയിരുന്നു. രക്ഷാപ്രവർത്തനം അവസാനിക്കും വരെ റഹ്മാൻ വയനാടിലുണ്ടായിരുന്നു. നിരവധി മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്താനും റഹ്മാൻ്റെ പ്രവർത്തനം മൂലവും സാധ്യമായിരുന്നു. നാട്ടിൽ നിരവധി സന്നദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ട് അനാഥമൃതദേഹങ്ങൾ മറവ് ചെയ്യാനും മറ്റും മുന്നിട്ടിറങ്ങുന്നു.
Reactions

Post a Comment

0 Comments