Ticker

6/recent/ticker-posts

കടക്ക് മുന്നിൽ റീത്ത് വെച്ച നിലയിൽ തീർക്കുമെന്ന് കുറിപ്പ്

പയ്യന്നൂർ: കടക്ക് മുന്നിൽ റീത്ത് വെച്ച നിലയിൽ.
വ്യാപാരി വ്യവസായി
സമിതി പയ്യന്നൂർ ഏരിയാ നേതാവും കാങ്കോൽ ശിവക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനും സി.പിഎം പ്രവർത്തകനുമായ കുണ്ടയം കൊവ്വൽ വലിയ ചാലിലെ കെ.വി.മുരളീധരൻ്റെ കാങ്കോലിലെ കടക്ക് മുന്നിലാണ് റീത്തുകണ്ടെത്തിയത്. കാങ്കോലിലെ സ് റ്റേഷനറി കടക്ക് മുന്നിൽ ഇന്ന് രാവിലെയാണ് റീത്ത് കാണപ്പെട്ടത്. 
രാവിലെ പത്രവിത രണക്കാരാണ് ആദ്യം റീത്ത് കണ്ടത്. നിൻ്റെ അനുമതി ആർക്ക് വേണം. ഞങ്ങൾ നടത്താൻ തീരുമാനിച്ചാൽ നടത്തും. തടയാൻ ശ്രമിച്ചാൽ അങ്ങ് തീർക്കും
ഓർത്താൽ നല്ലത് എന്നിങ്ങനെ റീത്തിന് മുകളിൽ ഭീഷണി സന്ദേശമുണ്ട്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments