കാഞ്ഞങ്ങാട്:21 വയസുകാരനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6.30 മണിയോടെ കാഞ്ഞങ്ങാട് കുശാൽ നഗറിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
ഇവിടെ താമസിച്ച് വരികയായിരുന്ന ഉത്തർ പ്രദേശ് കണ്ണോജ് സ്വദേശി സുശീലിൻ്റെ മകൻ ലോകേഷ് ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
0 Comments