Ticker

6/recent/ticker-posts

കുവൈറ്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിയുടെ നാലര ലക്ഷം തട്ടി

കാഞ്ഞങ്ങാട് :കുവൈറ്റിലേക്ക് വിസ വാഗ്ദാനം ചെയ്ത്  നാലര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിഴക്കും കരയിലെ നിർമ്മലസോമൻ്റെ പരാതിയിൽ കണ്ണപുരം സ്വദേശി അബ്ദുൾ ലത്തീഫിനെ 52 തിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. 2022 മുതൽ 2024 വരെയുള്ള കാലയളവിലാണ് പലപ്പോഴായി പണം നൽകിയത്. പരാതിക്കാരിയുടെ ഭർത്താവിന്
ജോലിയുള്ള വിസ നൽകാമെന്നായിരുന്നു വാഗ്ദാനം. വിസയോ പണം തിരിച്ചോ ലഭിക്കാതെ വന്നതോടെ കോടതിയെ സമീപിച്ചു. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരമാണ് കേസ്.
Reactions

Post a Comment

0 Comments