Ticker

6/recent/ticker-posts

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ശുചിമുറിയിൽ പീഡിപ്പിച്ചു സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ, 14 കാരിയുടെ പരാതിയിൽ 56 കാരനും പിടിയിൽ

കാഞ്ഞങ്ങാട് :ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 കാരിയെ ശുചിമുറിയിൽ ഉൾപെടെ പീഡിപ്പിച്ചു. സ്കൂൾ ബസ് ഡ്രൈവറെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ബസ് ഡ്രൈവറാണ് പിടിയിലായത്. പ്രതിയെ 
ഹോസ്ദുർഗ്
കോടതി റിമാൻ്റ് ചെയ്തു. കുട്ടിയുടെ മാതാവുമായി പ്രതിക്കുള്ള പരിചയംമുതലെടുത്തായിരുന്നു പീഡനം. പോക്സോ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി മാതാവ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിവിവാഹിതനാണ്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 കാരിയുടെ വെളിപെടുത്തലിൽ 56 കാരനെഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടി നടുത്ത് വാടകക്ക് താമസിക്കുന്ന പനത്തടി ഭാഗത്തുള്ള 56 കാരനാണ് പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് മുൻപ് പ്രതി പീഡിപ്പിച്ചതായി  പറഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകി പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയുടെ
മക്കൾക്കൊപ്പം കളിക്കാനെത്തിയ സമയത്തായിരുന്നു ഉപദ്രവം .
Reactions

Post a Comment

0 Comments