പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ മർദ്ദിച്ചെന്ന പരാതിയിൽ 30 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തലയിൽ ഇന്ന് ഉച്ചക്കാണ് സംഭവം. കണ്ടാലറിയാവുന്ന 30 പേർ ബോട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് പരാതി. ബോട്ടിലുണ്ടായിരുന്ന ജി.പി.എസ് എക്കോ സൗണ്ട് , രണ്ട് വയർലസ് സെറ്റുകൾ എന്നിവ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. തടയാൻ ചെന്ന മറൈൻ എൻഫോർ സ്മെൻ്റിലെ പൊലീസ് ഉദ്യോഗസ്ഥനെയും റസ്ക്യൂ ഗാർഡിനെയും തടഞ്ഞ് മർദ്ദിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തിയതായാണ് കേസ്. ഉപകരണങ്ങൾ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പറയുന്നു. ഫിഷറീസ് വകുപ്പിൻ്റെ ബോട്ടിനോട് ചേർന്ന് മറ്റ് ബോട്ടുകൾ കെട്ടിയിടുന്നത് ചോദ്യം ചെയ്തതാണ് കാരണമെന്ന് കേസിൽ പറയുന്നു.
0 Comments