Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവാവ് ട്രെയിൻ തട്ടി മരിച്ചു മാവേലി എക്സ്പ്രസ് അര മണിക്കൂർ പിടിച്ചിട്ടു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട് കുശാൽ നഗറിൽ അര മണിക്കൂർ പിടിച്ചിട്ടു. ഇന്ന് രാത്രി 7.30 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മാവേലി തട്ടിയാണ് യുവാവ് മരിച്ചത്. കുശാൽ നഗർഗേറ്റ് അഴിഞ്ഞ തൊട്ടടുത്താണ് സംഭവം. 
ട്രെയിൻ തട്ടിപരിക്കേറ്റ യുവാവ് പാളത്തി
ൻ്റെ മധ്യഭാഗത്ത് ആയി വീണതോടെ ട്രെയിൻ ഇവിടെ നിർത്തിയിട്ടു. ഹോസ്ദുർഗ് പൊലീസും ഫയർ ഫോഴ്സും എത്തി പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. ഫയർഫോഴ്സ്
ആംബുലൻസിൽ ജില്ലാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ആളെ തിരിച്ചറിയാനായിട്ടില്ല. നടന്ന് പോകുമ്പോൾ തട്ടിയതാകാമെന്നാണ് പ്രാഥമിക വിവരം. അര മണിക്കൂറോളം മാവേലി ഇവിടെ പിടിച്ചിട്ടു. പിന്നാലെ വന്ന ഭാവ് നഗർ തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് കാഞ്ഞങ്ങാട്ട് സ്റേറാപ്പ് ഇല്ലാഞ്ഞിട്ടും ഇവിടെ
നിർത്തിയിടേണ്ടി വന്നു. കുശാൽ നഗർ ഗേറ്റ് അടഞ്ഞു കിടന്നതിനാൽ അര മണിക്കൂർ തീരദേശ റോഡിൽ ഗതാഗതം സ്തംഭിച്ചു.
Reactions

Post a Comment

0 Comments