കാഞ്ഞങ്ങാട് : വീട്ടമ്മയുടെരണ്ട് ആടുകളെ തല്ലിക്കൊന്നു. സംഭവത്തിൽ കേസെടുത്ത
പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്തടുക്ക മാരിപ്പടുപ്പിലെ
കെ.ജി.ലീലയുടെ ആടുകളെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ മാരിപ്പടുപ്പിലെ ജോസ് ചെമ്പകശ്ശേരി ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. വടി കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതി. 15000 രൂപ വിലവരുന്ന ആടുകളെയാണ് കൊന്നത്. ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുന്നു.
0 Comments