കാഞ്ഞങ്ങാട് :
സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോയിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ന് കുശാൽ നഗറിന് സമീപത്താണ് അപകടം. പുതിയ കോട്ട
ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസും ലിറ്റിൽ ഫ്ളവറിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ബസ്സും കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്നു.
0 Comments