കാഞ്ഞങ്ങാട് :
രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് വരികയായിരുന്നആംബുലൻസിനെ കടത്തിവിടാൻ കൂട്ടാക്കാതെ കാർ ഓടിച്ചതായി പരാതി. മഡിയനും കാഞ്ഞങ്ങാടിനു മിടയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നും രോഗിയെ കൊണ്ട് വരികയായിരുന്ന ആംബുലൻസിൻ്റെ വഴി മുടക്കിയെന്നാണ് പരാതി. മഡിയൻ മുതൽ കാഞ്ഞങ്ങാട് ടൗണിലെത്തും വരെ ആംബുലൻസിനെ കടത്തിവിടാതെ കാർ ഓടിക്കുകയായിരുന്നു. മറ്റൊരു ജില്ലയിൽ റജിസ്ട്രേഷനുള്ള കാറാണിത്. കാറിന്റെ വീഡിയോ ശേഖരിച്ചിട്ടുണ്ട്. കാസർകോട് ആർ.ടി.ഒ അന്വേഷിക്കുന്നു.
0 Comments