കാഞ്ഞങ്ങാട് :
വീട്ടിൽ രാത്രി ഉറങ്ങാൻകിടന്ന ഭർതൃമതിയായയുവതിയെ നേരം പുലർന്നപ്പോൾ കാണാതായതായി പരാതി. ഭാര്യയെ കാൺമാനില്ലെന്ന കരിവെള്ളൂർ ആണൂർ സ്വദേശിയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്നകടപ്പുറത്തെ വീട്ടിൽ നിന്നു മാണ് 27 കാരിയായ യുവതിയെ കാണാതായത്. ഇന്നലെ രാത്രി 10.30 മണിക്കും ഇന്ന് പുലർച്ചെ 4.30 മണിക്കും ഇടയിൽ കാൺമാനില്ലെന്നാണ് പരാതി.
0 Comments