കാഞ്ഞങ്ങാട് : ബസിന് മുന്നിൽ പെട്ട 11 വയസുകാരന് ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് നാട്.കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അസാമാന്യമനസാന്നിധ്യത്തിലാണ് 11 വയസുകാരന് പുനർജന്മം. സംസ്ഥാന പാതയിൽ ഇന്ന് വൈകിട്ട് കൊവ്വൽ പള്ളി ടൗണിലാണ് സംഭവം. ടർഫ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയ കുട്ടിറോഡ് മുറിച്ച് ഓടുകയായിരുന്നു.കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ടി.ടി ബസിന് മുന്നിലൂടെയായിരുന്നു കുട്ടി ഓടിയത്. കിഴക്ക് ഭാഗത്തേക്ക്റോഡിൻ്റെ മറുവശത്തേക്ക്ഓടുന്നതിനിടെ കുട്ടി ബസ് കണ്ടില്ല. കൊവ്വൽ പള്ളിയിൽ സ്റ്റോപ്പില്ലാത്ത ബസിൻ്റെഡ്രൈവർ സർവശക്തിയുമെടുത്ത് പെട്ടന്ന് തന്നെറോഡിൻ്റെ മറുഭാഗത്തേക്ക് ബസ് കയറ്റുകയായിരുന്നു. ഈ സമയം തിരക്കേറിയ റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ മറ്റ് അപകടവുമൊഴിവായി. റോഡ് വക്കിൽ ആളില്ലാത്തതും ഭാഗ്യമായി. ആറങ്ങാടി സ്വദേശിയായ കുട്ടി അൽഭുതകരമായി അപകടത്തിൻ്റെ സി.സി.ടി വിദ്യശ്യം പുറത്ത് വന്നിട്ടുണ്ട്. ഡ്രൈവറുടെ കഴിവിനെ നാട്ടുകാർ പ്രശംസിച്ചു. മദ്രസയിലേക്ക് പോകുന്ന പിഞ്ച് കുട്ടികൾ ഉൾപ്പെടെജീവൻ പണപെടുത്തിയാണ് തിരക്കുള്ള റോഡ് മുറിച്ചു കടക്കുന്നത്. രണ്ട് ദിവസം മുൻപും വാഹനത്തിന് മുന്നിൽ പെട്ട യുവാവ് അൽഭുതകരമായി രക്ഷപ്പെട്ടിരുന്നു. അപകടമൊഴിവാക്കാൻ സംവിധാനം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments